ആളെ വേണ്ടത്ര പരിചയമില്ല മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടവിനെ തടഞ്ഞു പോലീസ് ' കട്ടക്കലിപ്പിൽ മാധ്യമങ്ങളോട് തെണ്ടാൻ പോകാൻ പറഞ്ഞു ഉപദേഷ്ടാവ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവായ എം.സി ദത്തന്‍. യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധത്തിനിടെയാണ് സംഭവം.

സെക്രട്ടറിയേറ്റിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നില്‍ ദത്തനെ പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് അദ്ദേഹം കയര്‍ത്തത്.

'വേറെ ഒരു പണിയില്ലേടേ നിനക്കൊക്കെ. ഇതിനെക്കാള്‍ നീയൊക്കെ തെണ്ടാന്‍ പോ'. എന്നാണ് ദത്തന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് അങ്ങനെ പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് കൂടുതല്‍ പ്രതികരിക്കാതെ അദ്ദേഹം കടന്നുപോവുകയും ചെയ്തു.

യുഡിഎഫ് ഉപരോധം കണക്കിലെടുത്ത് സെക്രട്ടറിയേറ്റിലേക്കുള്ള പ്രസ് ക്ലബ് റോഡ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിരുന്നു. ഇതുവഴിയെത്തിയ ദത്തനെ ആളറിയാതെ പോലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണ് അതെന്ന് മാധ്യമപ്രവര്‍ത്തകരാണ് പോലീസിനെ അറിയിച്ചത്.

ഇതിനുശേഷം ബാരിക്കേഡ് കടന്നെത്തിയ ദത്തനോട് സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായും ദത്തന്‍ രംഗത്തെത്തി. പ്രതികരണത്തിന് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകര്‍ വിടാതെ പിന്തുടര്‍ന്നു. പ്രതികരണത്തിന് നിര്‍ബന്ധിച്ചപ്പോഴാണ് പ്രകോപിതനായതെന്നും ദത്തന്‍ വിശദീകരിച്ചു.

പോലീസ് തന്നെ തടഞ്ഞിട്ടില്ലെന്നും ഐഡി കാര്‍ഡ് പരിശോധിക്കാനാണ് അവിടെ നിര്‍ത്തിയതെന്നും കടത്തിവിടുന്നതില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !