'' മണ്ഡലകാല തീർത്ഥാടനം അലങ്കരിച്ചുവരുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടി ''

എറണാകുളം: ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി നിർദ്ദേശവുമായി ഹൈക്കോടതി. അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.

മുൻ ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.കെഎസ്ആർടിസി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ല. ഹൈക്കോടതി ഉത്തരവ് പാലിക്കാതെ അലങ്കരിച്ചുവരുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു.

മെഡിക്കൽ ക്യാമ്പ് ജനറൽ ആശുപത്രിയിൽ നിന്ന് മാറ്റാനുള്ള ശുപാർശയിൽ തീരുമാനമെടുക്കാൻ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകി. ഒരു ഓഫ് റോഡ് ആംബുലൻസ് ഉൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്ത് ഏർപ്പെടുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !