കോട്ടയം;ഹൗസ് ബോട്ടിൽ ഉല്ലാസ യാത്രയ്ക്കിടെ പണം വെച്ച് പകിടകളിച്ച് പാലാ നഗരസഭ കൗൺസിലർമാർ.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടർന്ന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്തെത്തി.
സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ബിജു പാലുപടവനും വിനോദ യാത്ര സംഘത്തോടൊപ്പം ഉണ്ട്.കഴിഞ്ഞ മാസം നഗര സഭ അംഗങ്ങൾ നടത്തിയ യാത്രയിലാണ് പണം വെച്ച് ഒരു സംഘം പകിട കളിച്ചത്. പാലാ നഗര സഭ ചെയർപേഴ്‌സൺ ജോസിൻ ബിനോ,മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര,പ്രതിപക്ഷ അംഗംങ്ങളായ രണ്ട് കൗൺസിലർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് യാത്രയിൽ ഉള്ളത്.ഹൗസ് ബോട്ടിൽ ഉല്ലാസ യാത്രയ്ക്കിടെ പണം വെച്ച് പകിടകളിച്ച് പാലാ നഗരസഭ കൗൺസിലർമാർ 'കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം (ദൃശ്യങ്ങൾ വാർത്തയോടൊപ്പം)
0
ചൊവ്വാഴ്ച, ഒക്ടോബർ 17, 2023
ദൃശ്യങ്ങൾ വൈറലായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.കേരള ഗൈമിങ് ആക്ട് പ്രകാരം പണം വെച്ച് പകിടകളിക്കുന്നത് കുറ്റകരമാണ് അത് സ്വകാര്യതയിൽ ചെയ്താലും കുറ്റകൃത്യമാണെന്ന് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് പറഞ്ഞു,
രാഷ്ട്രീയ ധാർമികതയുടെ പേരിൽ ഇതിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾ രാജി വെച്ച് ജനവിധി തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.