ഇടുക്കിയില്‍ നിക്ഷേപം തിരികെ ആവശ്യപ്പെട്ടയാള്‍ക്ക് മര്‍ദനം : കോണ്‍ഗ്രസ് നേതാവിനും ജീവനക്കാരനുമെതിരേ കേസ്

ഇടുക്കി: നിക്ഷേപം തിരികെ ലഭിക്കാനുള്ള കാലതാമസം ചോദ്യം ചെയ്തയാളെ കോണ്‍ഗ്രസ് നേതാവുകൂടിയായ മുട്ടം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സഹകരണബാങ്കിലെ താത്‌കാലിക ജീവനക്കാരനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.

ഇതുസംബന്ധിച്ച മുട്ടം കാക്കൊമ്പ് സ്വദേശിയും മ്രാല കവലയില്‍ റേഷൻവ്യാപാരിയുമായ പാറേക്കാട്ടില്‍ പി.എ.ജോസഫിന്റെ പരാതിയില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ.ബിജു, താത്‌കാലിക ജീവനക്കാരൻ ഹാരിസ് എന്നിവര്‍ക്കെതിരേ മുട്ടം പോലീസ് കേസെടുത്തു.

ഏതാനും ആഴ്ചകളായി ബാങ്കിലുള്ള നിക്ഷേപം തിരികെ വേണമെന്ന് അവശ്യപ്പെടുന്നതാണെന്ന് ജോസഫ് പരാതിയില്‍ പറയുന്നു. എന്നാല്‍, തുക നല്‍കിയില്ല. തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ജോസഫ് ബാങ്ക് സെക്രട്ടറിക്ക് രേഖാമൂലം കത്തുനല്‍കി. എന്നാല്‍, പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. പണം തിരികെ തരാത്തതിന്റെ കാരണം രേഖാമൂലം വേണമെന്ന് ആവശ്യപ്പെട്ടു. 

തരാൻ കഴിയില്ലെന്ന് സെക്രട്ടറി പറഞ്ഞതോടെ തര്‍ക്കമായി. ഈ സമയം ബാങ്കിലുണ്ടായിരുന്ന ബോര്‍ഡ് അംഗം എൻ.കെ.ബിജു ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ബിജുവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ബിജുവും ജീവനക്കാരനായ ഹാരീസും ചേര്‍ന്ന് മര്‍ദിച്ച്‌ പുറത്താക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്ന് എല്‍.ഡി.എഫ്.മുട്ടം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സംഭവത്തില്‍ പരിക്കുപറ്റിയ പി.എ.ജോസഫിനെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നേതാക്കള്‍ പറഞ്ഞു.

ജോസഫിനെ മര്‍ദിച്ചെന്ന പരാതി കള്ളക്കേസാണെന്ന് കോണ്‍ഗ്രസ് ബോര്‍ഡംഗം എൻ.കെ.ബിജു പറഞ്ഞു. ബാങ്കില്‍ ബോര്‍ഡ് യോഗം നടക്കുകയായിരുന്നു. അവിടേക്ക്‌ ചീത്തവിളിച്ച്‌ കടന്നുവരുകയായിരുന്നു ജോസഫ്. ബാങ്കിലെ എല്ലാ ജീവനക്കാരും ചേര്‍ന്ന് ഇദ്ദേഹത്തെ ഒഴിവാക്കി വിടുകയായിരുന്നു. 

താൻ ജോസഫിന്റെ അടുത്തുപോലുമില്ലായിരുന്നു. ഈ കേസിന് പിന്നില്‍ പ്രാദേശിക സി.പി.എം.നേതാവാണ്. ബാങ്കില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ സ്വന്തം നിലയില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ വനിതാ സെക്രട്ടറി  ഇതുസംബന്ധിച്ച്‌ പരാതി നല്‍കുമെന്നും ബാങ്ക് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ബിജു വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !