മരണം 3 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിയും മരണപ്പെട്ടു; NIA എത്തി

കൊച്ചി : കൊച്ചി: കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിന (12) ആണ് മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ലിബിന. മരണം സ്ഥിരീകരിച്ചത് രാത്രി 12.40നാണ്. 

ഇതോടെ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലിരുന്ന തൊടുപുഴ സ്വദേശി കുമാരി (53) രാത്രി എട്ട് മണിയോടെ മരിച്ചിരുന്നു.സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

അതിനിടെ സ്ഫോടനം നടത്തിയ പ്രതി ഡോമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി.ഐപിസി 302, 307, എക്സ്പ്ലോസീവ് ആക്ട് 3 എ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഫേസ്ബുക്ക് വിഡിയോയിൽ എത്തിയാണ് പ്രതി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇതിനു ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയും ചെയ്യുകയായിരുന്നു.

ഐ.ഇ.ഡി എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !