കെപിപിഎൽ: ബിജെപി പ്രക്ഷോഭത്തിലേക്ക്

വൈക്കം : കേരള ബദൽ എന്ന പേരിൽ സംസ്ഥാന സർക്കാർ പേര് മാറ്റിഏറ്റെടുത്ത കെപിപിഎൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ഏറ്റെടുക്കുന്നു.

കഴിഞ്ഞദിവസമുണ്ടായ തീപിടുത്തം സംബന്ധിച്ച് നടന്ന അന്വോക്ഷണം എങ്ങുമെത്തിയില്ല. തീപിടുത്തത്തിന് പിന്നിൽ അട്ടിമറിയാണോ എന്ന സംശയം ബലപ്പെട്ടിരിക്കുന്നു. വ്യവസായ വകുപ്പുകാണിക്കുന്ന നിസംഗത സംശയാസ്പദമാണ്. 

ഈ സാഹചര്യത്തിലാണ്   കെപിപിഎൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ഏറ്റെടുക്കുന്നു തിന് ബിജെപി തീരുമാനിച്ചത്.പ്രക്ഷോഭം നവംബർ 1 ജില്ലാ ജനറൽസെക്രട്ടറി പി.ജി. ബിജുകുമാർ നയിക്കുന്ന ഏകദിന ഉപവാസ സമരത്തോടെ ആരംഭിക്കും.

കെപിപിഎൽ തീപിടുത്തം സിബിഐ അന്വോക്ഷിക്കുക, തൊഴിലാളി കളെ സ്ഥിരപ്പെടുത്തുക,മുഴുവൻ തൊഴിലാളി കൾക്കും ഇഎസ്ഐ-പി എഫ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക,ഫാക്ടറി ആവശ്യം കഴിഞ്ഞ് ബാക്കി സ്ഥലത്തുനിന്നും 200 ഏക്കർ സ്ഥലം എയിംസ് നായി അനുവതിക്കുക എന്നീ ആവശ്യങ്ങളാണ് ബിജെപി മുന്നോട്ടു വക്കുന്നത്.

വെള്ളൂർ കവലയിൽ നടക്കുന്ന ഉപവാസ സമരംരാവിലെ 9ന് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !