സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി

സൗദി: സാധാരണ കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ ഇപ്പോഴും നിലനിൽക്കുന്ന രാജ്യങ്ങളുടെ ഖേദകരമാംവിധം നീണ്ട പട്ടികയുടെ ഭാഗമാണ് സൗദി അറേബ്യ


സൗദിയിലെ അൽജൗഫിൽ കൊലക്കേസ് പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം  അറിയിച്ചു.

ശുഐബ് ബിൻ സായിർ ഫദ്ഗൂഷ് എന്ന സൗദി പൗരനെയാണ് ജിഹാദ് ബിൻ ഈദ് അൽ ജിബാബ് എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരക്ക് നേരെ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം  അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും  വിചാരണക്കൊടുവിൽ പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

പ്രത്യേക കോടതിയുടെ ശിഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ശനിയാഴ്ച പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !