ജിറ്റു ഏബ്രഹാം (39) നിര്യാതനായി

ആലപ്പുഴ: എടത്വ സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറുമായ ജിറ്റു ഏബ്രഹാം (39) ആണ്  മരിച്ചത്.

ദുബായിലെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30ന് ദുബായില്‍ വീട്ടില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇന്ന് ഉച്ചയ്ക്ക് ശേഷം മുഹൈസിന മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററില്‍ നടന്ന എംബാമിങ്ങിനും തുടര്‍ന്ന് പ്രാര്‍ഥനയ്ക്കും ഒട്ടേറെ പേര്‍ സംബന്ധിച്ചു. മൃതദേഹം നാളെ പുലര്‍ച്ചെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോകും. തീങ്കളാഴ്ച ഉച്ചയ്ക്ക് 2ന് എടത്വ ആനപ്രാമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും

പരേതനായ മുണ്ടകത്തില്‍ വര്‍ഗീസ്‌വത്സമ്മ ദമ്പതികളുടെ മകനാണ്. സ്വകാര്യ കമ്പനിയില്‍ കംപ്യുട്ടര്‍ എന്‍ജിനീയറായ അനില ഏബ്രഹാമാണ് ഭാര്യ. മകന്‍: അബ്രഹാം വര്‍ഗീസ്.

അക്കാഫ് അസോസിയേഷന്‍, കേരള എന്‍ജിനീയറിങ് കോളജ് അലുംനി(കേര), കോതമംഗലം മാര്‍ അസനേഷ്യസ് കോളജ് അലുംനി എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജിറ്റു കോവിഡ് കാലത്ത് മുന്നണിപ്പോരാളിയായിരുന്നു. ഈ കാലയളവിലെ സേവനത്തിന് ദുബായ് സര്‍ക്കാരിന്റെ ആദരവും ലഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !