ആന്ധ്രാ പ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് ആന്ധ്രാ പ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി 6 മരണം നിരവധി പേര്‍ക്ക് പരിക്ക് ;

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക ഭരണകൂടം ദേശീയ ദുരന്ത നിവാരണ സേനയെ വിവരം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

വിഴിനഗരം ജില്ലയിലെ കാണ്ടകപള്ളിയില്‍ രാത്രി 7.30ഓടെയാണ് അപകടം നടന്നത്. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു.

വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 

08504 വിശാഖപട്ടണം-രായഗഡ പാസഞ്ചറുമായി ട്രെയിൻ 08532 വിശാഖപട്ടണം-പാലാസ പാസഞ്ചറിന്റെ ഓവർഷൂട്ടുണ്ടായി, അവിടെ 3 കോച്ചുകൾ ഉൾപ്പെടുകയും 10 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോൺ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. 

കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു. “3 കോച്ചുകൾ അപകടത്തിൽ ഉൾപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, സഹായത്തിനും ആംബുലൻസുകൾക്കുമായി പ്രാദേശിക ഭരണകൂടത്തെയും എൻഡിആർഎഫിനെയും അറിയിച്ചു, ”അദ്ദേഹം പറഞ്ഞു, രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

സമീപ ജില്ലകളില്‍നിന്ന് പരമാവധി ആംബുലന്‍സുകള്‍ അപകടസ്ഥലത്തേക്ക് എത്തിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !