തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന വംശഹത്യകൾ കൃത്യമായ അജണ്ടയോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആസൂത്രണത്തോടെ സംഘപരിവാർ അത് നടപ്പിലാക്കുമ്പോൾ ബിജെപി പിന്തുണയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിൽ അവർ ആവേശം കൊളളുന്നു. ഇനിയും വംശഹത്യ നടക്കണമെന്ന് സംഘപരിവാർ ആഗ്രഹിക്കുന്നുവെന്നും എൽഡിഎഫിന്റെ കുടുംബസംഗമത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത് 2019 തിരഞ്ഞെടുപ്പിൽ കണ്ടു. ഒരു ഘട്ടത്തിൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തി. രാഹുൽ പ്രധാനമന്ത്രിയാകാൻ പോകുന്നുവെന്ന പ്രചരണം കോൺഗ്രസ് നടത്തി. ഈ പ്രചരണമാണ് കേരളത്തിലെ ഒരു വിഭാഗം മനസിനെ സ്വാധീനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇഡി റെയ്ഡ് മൂന്നാമതും അധികാരത്തിൽ വരാൻ ബിജെപിക്ക് സാധിക്കില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപമാണ് ഇപ്പോഴത്ത പ്രചാരണ രീതി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്നു. ഏജൻസിയെ ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ പ്രചരണം നടത്തുന്നു. വസ്തുതയുടെ പിൻബലമില്ലാതെ എന്തും പടച്ചുവിടുന്നു. ഇതു കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.