കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അജൈവ മാലിന്യ സംഭരണശാലയിൽ വൻ തീപ്പിടുത്തം.പ്ലാസ്റ്റിക് ഉൾപ്പെടെ ഒരേക്കർ ഭൂമിയിൽ കുന്നുകൂട്ടിയിട്ട മാലിന്യങ്ങൾ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 9.45 നാണ് മാലിന്യക്കൂനയ്ക്ക് തീപ്പിടിക്കുന്നത്. ചെറിയ തോതിൽ തീപ്പടരുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി തീയണയ്ക്കാൻ തുടങ്ങുമ്പോഴേക്കും തീയാളിപ്പടർന്നിരുന്നു. കാറ്റിന്റെ ഗതിയും തീ നിയന്ത്രിയ്ക്കാൻ തടസ്സമായി.
മൂന്നു ഭാഗവും അടച്ചുപൂട്ടിയതിനാൽ ഫയർ എഞ്ചിന് മുൻവശത്തുകൂടി മാത്രമാണ് അകത്തു കടക്കാൻ സാധിച്ചത്. മതിൽ കെട്ടിയ തകര ഷീറ്റുകൾ ജെസിബി ഉപയോഗിച്ച് തകർത്താണ് കൂടുതൽ വെള്ളം പമ്പു ചെയ്യാൻ സാധിച്ചത്. കൂടതൽ മേഖലകളിൽ തീപ്പടരുന്നത് തടയാൻ ശേഷിച്ച മാലിന്യങ്ങൾ താൽക്കാലികമായി നീക്കം ചെയ്തു
ഹരിത കർമസേന ശേഖരിച്ച് വേർതിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഇടത്താണ് തീപ്പടർന്നത്. നിരത്തുകൾ വൃത്തിയാക്കുമ്പോൾ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാൻ സാധിക്കാത്തതും മാലിന്യം കുന്നുകൂടാൻ കാരണമായി.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പരിസരങ്ങളിലേയ്ക്ക് തീ പടരുന്നത് തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.