അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കണം: കെപിസിസിക്ക് എ ഗ്രൂപ്പിന്റെ കത്ത് ,

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അച്ചടക്കനടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് എ ഗ്രൂപ്പ്.ഇക്കാര്യം ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്ക് കത്ത് നല്‍കി. ബെന്നി ബഹനാനും കെ സി ജോസഫുമാണ് കത്ത് നല്‍കിയത്.

കെപിസിസി മുൻ സെക്രട്ടറി എംഎ ലത്തീഫ്, പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി പി ചാക്കോ തുടങ്ങിയവരെ തിരിച്ചെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം.

തലസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായിരുന്ന എംഎ ലത്തീഫ് വര്‍ഷങ്ങളായി പാര്‍ട്ടിക്ക് പുറത്താണ്. 

അച്ചടക്ക നടപടി നേരിട്ട പലരെയും തിരിച്ചെടുക്കുന്നത് ചില പ്രദേശങ്ങളില്‍ കൂടുതല്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന ആശങ്ക കെപിസിസി യോഗത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തിയെങ്കിലും, പൊതുവെ സമവായത്തിലെത്താനാണ് ധാരണയായിട്ടുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !