ബിഹാറിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി നാലുപേർക്ക് ദാരുണാന്ത്യം; 100 ൽ ഏറെപ്പേർക്കു പരുക്ക്

ന്യൂഡൽഹി; ബിഹാറിൽ ബക്സർ ജില്ലയിൽ ട്രെയിൻ പാളംതെറ്റി 4 യാത്രക്കാർ മരിച്ചു. 100 ൽ ഏറെപ്പേർക്കു പരുക്കേറ്റു. 

ഡൽഹിയിൽനിന്ന് അസമിലെ ഗുവാഹത്തിയിലേക്കു പോകുകയായിരുന്ന 12506 നോർത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ 6 കോച്ചുകൾ രഘുനാഥ്പുർ സ്റ്റേഷനിലാണ് പാളം തെറ്റിയത്. രാത്രി 9.50 ന് ട്രെയിൻ ബക്സർ സ്റ്റേഷൻ വിട്ട് രഘുനാഥ്പുർ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് അപകടം.

നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. 3 എസി കോച്ചുകൾ അടക്കം 6 കംപാർട്മെന്റുകളാണു പാളം തെറ്റിയത്. ദുരന്തനിവാരണ സേന സ്ഥലത്തെത്തി. 

പട്നയിലേത് അടക്കം ആശുപത്രികളെല്ലാം സജ്ജമാക്കി. അപകടം മൂലം ഈ പാതയിൽ ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !