കുറവിലങ്ങാട്; സ്കൂൾ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും വീണ്ടുമെത്തുമ്പോൾ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നിലപാടിൽ മാറ്റമില്ല; ഇത്തവണ എന്തായാലും സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ല. ജനുവരിയിൽ കോഴിക്കോട്ടെ സംസ്ഥാന കലോത്സവത്തിന്റെ അടുക്കളയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയതാണു പഴയിടം.
2000ൽ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവത്തിലാണ് ആദ്യമായി പാചകച്ചുമതല ഏറ്റെടുക്കുന്നത്. അന്നു മുതൽ ഈ വർഷം ജനുവരിയിൽ കോഴിക്കോട്ട് നടന്ന സംസ്ഥാന കലോത്സവം വരെയുള്ള സ്കൂൾ മേളകളിൽ രണ്ടേകാൽ കോടി കുട്ടികൾക്കു ഭക്ഷണം വിളമ്പിയെന്നാണു പഴയിടത്തിന്റെ കണക്ക്.
പാചകച്ചുമതല മറ്റുള്ളവർക്ക് ഏറ്റെടുക്കാൻ അവസരം നൽകാൻ വേണ്ടിക്കൂടിയുമാണ് ഈ പിന്മാറ്റം. ജോലിക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. അന്നത്തെ വിവാദങ്ങളും അതിനോടുള്ള പ്രതികരണങ്ങളും ചർച്ചകളും മനസ്സിൽ ആഴത്തിലുള്ള മുറിവേൽപിച്ചെങ്കിലും അതെല്ലാം ഉണങ്ങിയെന്ന് പഴയിടം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.