തിരുവനന്തപുരം; ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൽ പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്ന് പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞതിനെച്ചൊല്ലി അഭിപ്രായവ്യത്യാസം.
ഇരുഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം പലസ്തീൻ ജനതയ്ക്കു പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ വാദം. കോൺഗ്രസിന്റെ എക്കാലത്തെയും നിലപാട് ഇതായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.എന്നാൽ, യുദ്ധത്തിനു തുടക്കമിട്ടത് പലസ്തീൻ ആസ്ഥാനമായുള്ള ഹമാസ് ആണെന്നും അക്കാര്യം മറന്നുള്ള നിലപാട് പാടില്ലെന്നും ഏതാനും അംഗങ്ങൾ ചൂണ്ടിക്കാട്ടി.ഒടുവിൽ, ചെന്നിത്തലയുടെ വാദം അംഗീകരിച്ച് യോഗം പ്രമേയം പാസാക്കി.ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്കു പലസ്തീൻ ജനതയ്ക്കുള്ള അവകാശങ്ങൾക്ക് എക്കാലവും കോൺഗ്രസ് നൽകിയ പിന്തുണ ആവർത്തിക്കുകയാണെന്നും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. അതേസമയം, പ്രമേയത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയതിൽ ഏതാനും നേതാക്കൾക്കുള്ള അതൃപ്തി നീങ്ങിയിട്ടില്ല. പ്രമേയത്തിൽനിന്ന് ഈ ഭാഗം ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.