തിരുവനന്തപുരം: യുവാവിനെ മദ്യം കുടുപ്പിച്ച് മയക്കി സ്വര്‍ണ്ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മുല്ലക്കര സ്വദേശി അനീഷിനെയാണ് അറസ്റ്റ് ചെയ്തത് .സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ യുവാവിന്റെ മാല കവര്‍ന്നത്. ഒന്നര പവന്റെ മാലയാണ് ഇയാള്‍ കവര്‍ന്നത്.
കവര്‍ന്നെടുത്ത മാല ഇയാള്‍ വില്‍പ്പന നടത്തിയിരുന്നു. ഈ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് മദ്യപിച്ചിരിക്കുമ്പോള്‍ പ്രതിയായ അനീഷ് അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.തുടര്‍ന്ന് രണ്ട് പേരും അന്നേ ദിവസം വിവിധ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി. മദ്യപിച്ച് യുവാവിന്റെ ബോധം നഷ്ടപ്പെട്ടതോടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല പ്രതി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.