ടെൽ അവീവ്നി;രവധി ജീവനുകളെടുത്ത് ഇസ്രയേൽ– പലസ്തീൻ സംഘർഷം ദിനംപ്രതി രൂക്ഷമാകവേ പലസ്തീന്റെ സായുധപ്രസ്ഥാനമായ ഹമാസിനു മുന്നറിയിപ്പുമായി ഇസ്രയേൽ. യുദ്ധം ആരംഭിച്ചത് തങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.
രാജ്യത്തെ അഭിസംബോധന ചെയ്യവേയാണു യുദ്ധം കടുക്കുമെന്നു വ്യക്തമാക്കിയുള്ള നെതന്യാഹുവിന്റെ പ്രഖ്യാപനം.‘‘ഇസ്രയേൽ യുദ്ധത്തിലാണ്. ഈ യുദ്ധം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഏറ്റവും ക്രൂരമായ രീതിയിൽ യുദ്ധം ഞങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കും. ഇസ്രയേലിനെ ആക്രമിച്ചതു തെറ്റായിരുന്നുവെന്ന് ഹമാസിന് വ്യക്തമാകും. ’’–നെതന്യാഹു വിശദീകരിച്ചു.ഹമാസ് തടവിലാക്കിയ ഇസ്രയേലികളുടെ ദുരിതത്തെക്കുറിച്ചും നെതന്യാഹു സംസാരിച്ചു. ‘‘വീടുകളിൽ വച്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയാണ്. നൂറുകണക്കിനു ചെറുപ്പക്കാരെ ആഘോഷം നടക്കുന്ന സ്ഥലത്തുവച്ചു കൂട്ടക്കൊല ചെയ്തു.
നിരവധി സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും തട്ടിക്കൊണ്ടുപോയി. കുട്ടികളെ വരെ വധിക്കുന്നു. മനുഷ്യത്വമില്ലാത്തവരാണു ഹമാസ്. ഐഎസ്ഐഎസ് ആണ് ഹമാസ്. ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രയേലിന് എല്ലാ പിന്തുണയും നൽകണം’’–നെതന്യാഹു പറഞ്ഞു.
അതേ സമയം ഇസ്രയേലിനെ പിന്തുണച്ച് രാജ്യങ്ങളായ ഇന്ത്യ യുകെ,യുഎസ്,ഫ്രാൻസ്,ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തി.ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് താലിബാനും ഇറാനും ഖത്തറും രംഗത്തെത്തി.
കേരളത്തിലെ കോൺഗ്രസ് സിപിഐഎം നേതൃത്വവും ഹമാസിനെ പിന്തുണച്ചു രംഗത്തെത്തിയത് ഏറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിമരുന്നിട്ടിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.