കലവൂർ: കാറിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ ഏഴാംക്ലാസ് വിദ്യാർഥി അനൂപിന്റെ ജീവൻ പൊലിഞ്ഞത് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ. അപകടശേഷം ഡ്രൈവർ അതേ കാറിൽത്തന്നെ അനൂപിനെ എടുത്തുകൊണ്ടുപോയെങ്കിലും നേരേ ആശുപത്രിയിലേക്കല്ല പോയതെന്നു ബന്ധുക്കൾ ആരോപിക്കുന്നു.
ഇടിച്ചകാർ ആൾപ്പെരുമാറ്റമില്ലാത്ത പുരയിടത്തിൽ ഒളിപ്പിച്ചശേഷം മറ്റൊരു കാർ വിളിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു. അപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കറങ്ങിനടന്ന് തക്കസമയത്തു ചികിത്സ ലഭ്യമാക്കാതെ പന്ത്രണ്ടുകാരന്റെ ജീവൻ നഷ്ടപ്പെടുത്തിയതിന്റെ അമർഷത്തിലാണു നാട്ടുകാരും ബന്ധുക്കളും.രക്തക്കറയുമായി ഒരു കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽക്കണ്ട് ദുരൂഹത തോന്നിയ നാട്ടുകാർ മണ്ണഞ്ചേരി പോലീസിൽ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നു പറയുന്നു. അപകടത്തിനിടയാക്കിയ കാറിന്റെ നമ്പർ പ്ലേറ്റ് നാട്ടുകാർക്ക് അപകടസ്ഥലത്തുനിന്നു ലഭിച്ചിരുന്നു.
ഇതു പോലീസിനു കൈമാറുകയും ചെയ്തു. ഡ്രൈവറെ അറസ്റ്റു ചെയ്തിട്ടില്ലെന്നും കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മണ്ണഞ്ചേരി എസ്.എച്ച്.ഒ. ജെ. നിസാമുദ്ദീൻ പറഞ്ഞു. കുങ്ഫു ക്ലാസിനായി അനൂപ് സൈക്കിളിൽ പോകുമ്പോൾ കലവൂർ-വളവനാട് എ.എസ്. കനാൽ റോഡിൽ ഞായറാഴ്ച രണ്ടു മണിയോടെയായിരുന്നു അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.