പലസ്തീൻ ;ഗസ്സയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രായേൽ. അതേസമയം, ഹമാസിനെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രിത ആക്രമണമാണ് നടത്തുന്നതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. വ്യോമാക്രമണവും തുടരുകയുമാണ്. 24 മണിക്കൂറിനിടെ 436 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയ ശേഷം മരിച്ചവരുടെ എണ്ണം 5087 ആയി ഉയർന്നു.
ജനസാന്ദ്രതയേറിയ ജബലിയ അഭയാർഥി ക്യാമ്പ്, ഗസ്സയിലെ അൽ ഷിഫ, അല്-ഖുദ്സ് ആശുപത്രികൾക്ക് സമീപമുള്ള സ്ഥലങ്ങൾ എന്നിവയുള്പ്പെടെ ഗസ്സയിലെ ജനവാസ മേഖലകളിൽ ഇന്നും ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്.
ബോംബാക്രമണത്തില് നൂറുകണക്കിന് പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.അധിനിവേശ വെസ്റ്റ് ബാങ്കിലും ഇന്നലെ രാത്രി ഇസ്റാഈൽ ആക്രമണം ശക്തമാക്കി. നാബ്ലസിൽ നടത്തിയ റെയ്ഡിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
അതേ സമയം ഗാസയ്ക്കും ഇസ്രായലിനും അനുകൂലമായി വിവിധ രാജ്യങ്ങളിൽ ഐക്യദാർഢ്യം നടക്കുന്നതായി മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നു.കേരളത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലും വൻ ജനപങ്കാളിത്തത്തോടെ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.