കോട്ടയം: ഭക്ഷണം കഴിക്കാതെ 180 രോഗികളെ നോക്കിയ വനിതാ ഡോക്ടറെ വെള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് കയ്യേറ്റം ചെയ്തതായി പരാതി. ഇതേത്തുടർന്ന് കുഴഞ്ഞുവീണ വനിതാ ഡോക്ടറുടെ തലയ്ക്ക് പരിക്കേറ്റു. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശ്രീജ രാജിനാണ് (37) പരിക്കേറ്റത്. ഇവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയ്‌ക്കെത്തിയ വെള്ളൂര്‍ 785-ാം നമ്ബര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് വി എ ഷാഹിം ആണ് വനിതാ ഡോക്ടറെ തടഞ്ഞുവെച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോ. ശ്രീജ രാജിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.രണ്ട് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ശനിയാഴ്ച ശ്രീജ മാത്രമാണ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. 180ഓളം രോഗികളാണ് ഒപിയില്‍ എത്തിയതെന്നും ശ്രീജ പൊലീസിനോടു പറഞ്ഞു. രാവിലെ 9 മുതല്‍ 2 വരെയാണ് ആശുപത്രിയിലെ ഒപി സമയമെന്നും രണ്ടരയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ സഹകരണബാങ്ക് പ്രസിഡന്റ് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ശ്രീജയുടെ പരാതി.
ഭക്ഷണം കഴിക്കാത്തതിനാൽ അവശയായിരുന്ന ശ്രീജ കുഴഞ്ഞുവീണ് ബോധരഹിതയായി. നഴ്‌സുമാര്‍ പ്രാഥമികശുശ്രൂഷ നല്‍കി. വെള്ളൂര്‍ പൊലീസും ജീവനക്കാരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ഏതാനും മാസം മുൻപാണ് കോട്ടയം സ്വദേശിനി ഡോക്ടറെ കൊട്ടാരരക്കര താലൂക് ആശുപത്രിയിൽ അക്രമി കുത്തി കൊലപ്പെടുത്തിയത്.സംസ്ഥാനകത്ത് ആരോഗ്യപ്രവർത്തകർ നിരന്തരം ആക്രമണങ്ങൾക്ക് ഇരയാകുംബോഴും സംരക്ഷണം ഒരുക്കുമെന്ന വാഗ്‌ദാനം പാഴ്വാക്കാകുകയാണ്.
ആ സാഹചര്യത്തിലാണ് കോട്ടയത്ത് വീണ്ടും ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്.സംഭവത്തിൽ സർക്കാരും പോലീസും ശക്തമായി ഇടപെടണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.