പാലാ : ഭീകരവാദ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഇസ്രയേൽ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാസ(ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ ) കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ജൂബിലി കപ്പേളയുടെ മുന്നിൽ ഐക്യദാർഢ്യ പ്രഖ്യാപനവും.
ആക്രമണത്തിൽ മരണമടഞ്ഞ നിരപരാധികൾ ആയ ഇസ്രയേൽ ജനതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മെഴുകുതിരികൾ കത്തിക്കുകയും , യുദ്ധത്തെ അഭിമുഖീകരിക്കുന്ന ഇസ്രയേൽ ജനത്തിനുവേണ്ടിയും അവരുടെ സുരക്ഷിതത്വത്തിനുവേണ്ടി പോരാടുന്ന സൈനികർക്ക് വേണ്ടിയും ഇസ്രായേലിൽ ജോലിചെയ്യുന്ന മലയാളികളായ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.കാസ കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ജേക്കബ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിക്ഷേധ യോഗത്തിൽ കാസ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി മാത്യു,സെക്രട്ടറി അലക്സ് ജോസഫ്,ശ്രീ ജോജി കോലഞ്ചേരി, ശ്രീമതി മാഗി ഡോമിനിക് പാലാ,
MPജെയ്സൺ പെരുമ്പാവൂർ,അലോഷിയസ് പെരുമ്പാവൂർ,ജെറിൻ,നെവിൽ ടോം ജെയിംസ്, ജിൻസ് കുര്യൻ,ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.