കോട്ടയം;പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 14 മുതൽ 24വരെ നടക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന പൂജകളായ മുറജപം, പുരുഷ സൂക്താർച്ചന, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്താർച്ചന എന്നിവ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. 22ന് വിശിഷ്ടഗ്രന്ഥങ്ങൾ വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥമെഴുന്നള്ളത്തും പൂജവയ്പ്പും നടക്കും.23ന് മഹാനവമി ദർശനം, 24ന് രാവിലെ നാലിന് വിദ്യാരംഭം. 14ന് രാവിലെ 9ന് നവരാത്രി കലോപാസന ചലച്ചിത്രതാരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 21ന് ഉച്ചയ്ക്ക് 12ന് സാരസ്വതം സ്കോളർഷിപ്പ് വിതരണവും കച്ഛപി പുരസ്കാര സർപ്പണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവ്വഹിക്കും.
കഥകളി നടൻ കലാമണ്ഡലം ഗോപകുമാർ, കർണാടക സംഗീതജ്ഞൻ മുല്ലക്കര സുഗുണൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് റോയി മാത്യു, മെമ്പർ സുമ മുകുന്ദൻ തുടങ്ങിയവർ പങ്കെടുക്കും.
കലാമണ്ഡലം പള്ളം മാധവൻ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ സംഗീത സരസ്വതി പുരസ്കാരം 6.30ന് കലാമണ്ഡലം ഹരീഷ് കുമാറിന് ചലച്ചിത്ര താരം ശ്രീലത നമ്പൂതിരി സമ്മാനിക്കും. ആത്മജവർമ്മ തമ്പുരാൻ അനുമോദന പ്രഭാഷണം നടത്തും.
22ന് വൈകിട്ട് 5.30ന് വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് വിവിധയിടങ്ങളിൽ നിന്നുള്ള ഘോഷയാത്ര 6.15ന് ക്ഷേത്രത്തിലെത്തും. തുടർന്ന് ദീപാരാധന, ഗ്രന്ഥമെഴുന്നള്ളിപ്പ്, പൂജവയ്പ്പ്. 23ന് വൈകിട്ട് 7.30ന് കർണാകട സംഗീതജ്ഞൻ ആയാംകുടി മണിക്ക് സ്വീകരണം.
ആഘോഷത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം മാനേജർ കെ.എൻ. നാരായണൻ നമ്പൂതിരി, ഊരാൺമ യോഗം സെക്രട്ടറി കെ.എൻ. നാരായണൻ നമ്പൂതിരി, അസി. മാനേജർ കെ.വി. ശ്രീകുമാർ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.