കൊച്ചി: മിനിക്കോയ് ദ്വീപിൽ നിന്നുള്ള യാത്രക്കാരുമായി ഇന്ന് കൊച്ചിയിലെത്തിയ എം.വി അറേബ്യൻ സീ എന്ന യാത്രാക്കപ്പലിലെ മുഴുവൻ യാത്രക്കാരെയും പോലീസ് നായയെ ഉപയോഗിച്ച് പോലീസ് പരിശോധിച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെയും ഇതിനുമുൻപ് കേട്ടുകേൾവി പോലുമില്ലാത്തതുമായ, പോലീസ് നായയെ ഉപയോഗിച്ചുള്ള ഈ പരിശോധന യാത്രക്കാരെ ഒന്നടങ്കം പരിഭ്രാന്തിയിലാക്കി.യാത്രക്കാരുടെ സാധനങ്ങൾ അടക്കം വ്യാപക പരിശോധനയാണ് നടന്നത്. സി.ഐ.എസ്.എഫ് നടത്തിയ ഈ പരിശോധനയുടെ കാരണമെന്താണെന്ന് അധികാരികൾ വ്യക്തമാക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.