കോട്ടയം;പാലാ കടപ്പാട്ടൂരിൽ മധ്യവയസ്‌കൻ കിണറ്റിൽ മരിച്ച നിലയിൽ. കടപ്പാട്ടൂർ സ്വദേശി തുണ്ടത്തിൽ ടി.കെ തങ്കച്ചനെയാണ് ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ വീടിനു സമീപം മറ്റൊരാളുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനൻ കോട്ടയിൽ എന്ന വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.പോസ്റ്റുമോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു,കാൽ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.നടപടികൾക്ക് ശേഷം നാളെ മൂന്നു മണിക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഭാര്യ ബീന, മകൻ ,വിനീത് (മുൻ കടപ്പാട്ടൂർ വാർഡ് മെമ്പർ) മകൾ വിനീത,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.