ഉഴവൂർ: 2023 ഒക്ടോബർ 9 - ആം തിയതി ഉഴവൂർ തെരുവത്ത് ഹാളിൽ വച്ച് നടന്ന ഉഴവൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പഞ്ചായത്ത് തല കൺവെൻഷൻ അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ എം തങ്കച്ചൻ അധ്യക്ഷത വഹിച്ചു.രാവിലെ 9 30ന് ആരംഭിച്ച കൺവെൻഷന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനു ജോസ് തൊട്ടിയിൽ സ്വാഗതം ആശംസിച്ചു.മാലിന്യമുക്തം നവകേരളം പ്രതിജ്ഞയോടെ ആരംഭിച്ച യോഗത്തിൽ മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ ശ്രീശങ്കർ ടി പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് തല കൺവെൻഷന് ആശംസകൾ അറിയിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഡോ.സിന്ധുമോൾ ജേക്കബ്,
ഉഴവൂർ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എൻ രാമചന്ദ്രൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോണിസ് പി സ്റ്റീഫൻ,ന്യൂജൻറ് ജോസഫ്,അഞ്ചു പി ബെന്നി,മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വി ടി, ഏലിയാമ്മ കുരുവിള, മേരി സജി ,ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ , സിഡിഎസ് ചെയർപേഴ്സൺ മോളി രാജ്കുമാർ എന്നിവർ സംസാരിച്ചു.
കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിതകർമ്മ സേനാംഗങ്ങൾ, ആശ വർക്കർമാർ, അംഗൺവാടി ജീവനക്കാർ, വ്യാപരിവ്യവസായി അംഗങ്ങൾ ഉൾപ്പെടെ 500 റോളം ആളുകൾ പങ്കെടുത്ത കൺവെൻഷൻ,ഉഴവൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ ഭാഗമായി സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള ആദ്യ നടപടികളിലേക്ക് കടന്നു. ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ എസ് യോഗത്തിന് കൃതജ്ഞത അറിയിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.