റ്റിജി ജോർജ്ജ് (36) ഇന്ന് രാവിലെ ഓസ്‌ട്രേലിയയിൽ നിര്യാതയായി

ബ്രിസ്‌ബേൻ : ഇപ്‌സ്‌വിച്ച് പ്രവാസിയും, മഞ്ഞപ്ര (നടമുറി) കോളാട്ടുകൂടി കുടുംബാംഗവുമായ വിനു ചാക്കോയുടെ ഭാര്യ റ്റിജി ജോർജ്ജ് (36) ഇന്ന് രാവിലെ നിര്യാതയായി. 

അർബുദ രോഗബാധിതയായി കുറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു റ്റിജി. പ്രീ പ്രൈമറി സ്‌കൂൾ വിദ്യാർത്‌ഥിയായ ഡാനിയേൽ ആണ് ഇവരുടെ ഏക മകൻ.

അങ്കമാലിക്കടുത്തുള്ള കറുകുറ്റി പഞ്ചായത്തിന് കീഴിലെ മൂന്നാം പറമ്പ് സ്വദേശികളായ മംഗലൻ ജോർജ്ജ് , ട്രീസ ദമ്പതികളുടെ മകളാണ് റ്റിജി .

നൈസി ഏലിയാസ് (ന്യൂ സീലാൻഡ്) , അനു സഞ്ജു (സൗദി) എന്നിവർ സഹോദരിമാർ ആണ്.

മൃതദേഹം ഓസ്‌ട്രേലിയയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. ബ്രിസ്ബെയിനിലെ പൊതു ദർശനവും, നാട്ടിലെ സംസ്കാര ചടങ്ങുകളുടെ മറ്റ് വിശദശാംശങ്ങളും പിന്നീട് നിശ്ചയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !