"വീണ്ടും ഷവർമ ജീവനെടുത്തു" ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി യുവാവ് മരണപ്പെട്ടു.

കൊച്ചി : ഷവർമ്മ കഴിച്ചതിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ജീവൻ രക്ഷിക്കാനായുള്ള ദിവസങ്ങൾ നീണ്ട പരിശ്രമം വിഫലമായി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുൽ ഡി നായരെന്ന 24 കാരൻ മരണത്തിന് കീഴടങ്ങിയത്. 

കോട്ടയം, കിടങ്ങൂർ  സ്വദേശി രാഹുലാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രാഹുൽ ജീവൻ നിലനിർത്തിയിരുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്  കാക്കനാടുള്ള ഹോട്ടൽ ലെ ഹയാത്തിൽ നിന്ന്  രാഹുൽ പാഴ്സൽ ഷവർമ വാങ്ങിയത്. ഓൺലൈനായാണ് യുവാവ് ഷവർമ്മ വാങ്ങിയത്. അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യമുണ്ടായി തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുകാരുടെ പരാതിയെ തുടർന്ന് തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് രാഹുൽ. രാഹുൽ ഷവർമ കഴിച്ച ‘ലെ ഹയാത്ത് ‘ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഭക്ഷ്യ വിഷബാധ വീണ്ടും തലപൊക്കുകയാണ്. എന്നാൽ രക്ത പരിശോധഫലം / പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !