ജറുസലേം: യുഎന്‍ അധികൃതര്‍ക്ക് നേരെ നടപടിയുമായി ഇസ്രായേല്‍. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ ന്യായീകരിച്ചു സംസാരിച്ചു, ഇതിനു പിന്നാലെ യുഎന്നില്‍നിന്നുള്ള അധികൃതര്‍ക്ക് വിസ നിഷേധിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്നായിരുന്നു ഗുട്ടെറസിന്റെ പരാമര്‍ശം. ഇതിനു ശേഷം പരാമര്‍ശം ഗുട്ടെറസ് തിരുത്തിയിട്ടുണ്ട്. തന്റെ വാക്കുകള്‍ തെറ്റായിട്ടാണ് പലരും വ്യാഖാനിച്ചതെന്നും യുൻ സെക്രട്ടറി വ്യക്തമാക്കി. ഹമാസിന്റെ ആക്രമണത്തെ താന്‍ ന്യായീകരിച്ചിട്ടില്ല. ഹമാസിന്റെ ആക്രമണത്തിന് പകരമായി ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാവില്ലെന്നും യുഎന്‍ അധ്യക്ഷന്‍ പറഞ്ഞു. സ്രായേല്‍ ഹമാസ് യുദ്ധം ചര്‍ച്ച ചെയ്ത യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു ഗുട്ടെറിസ് ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് പറഞ്ഞത്. പലസ്തീന് ജനത 56 വര്‍ഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഗുട്ടെറസ് രാജിവെക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓര്‍ഡിനേറ്റര്‍ മാര്ട്ടിന് ഗ്രിഫിത്സിന്റെ വിസാ ആപ്ലിക്കേഷനും ഇസ്രായേല്‍ തള്ളി. ഞങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കാനുള്ള സമയാണിതെന്നും ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ഗുട്ടെറസ് തീവ്രവാദത്തെ ന്യായീകരിക്കുകയാണെന്ന് എര്‍ദാന്‍ ആരോപിച്ചു. ഇസ്രായേല്‍ വിസാ നടപടികള്‍ നിര്‍ത്തിവെച്ചതായി ഇസ്രായേലിന്റെ യുഎന്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ സൈനിക റേഡിയോയോട് പ്രതികരിച്ചു. ഇത്തരമൊരു പരാമര്‍ശം യുഎന്‍ അധ്യക്ഷന്‍ നടത്തിയതിനാല്‍, എങ്ങനെയാണ് സംഘടനയിലെ ആളുകള്‍ക്ക് വിസ അനുമതി നല്‍കുകയെന്നും എര്‍ദാന്‍ ചോദിച്ചു.
ഗാസയില്‍ വെടിനിര്‍ത്താനുള്ള ആഹ്വാനങ്ങളെ വിദേശ കാര്യ മന്ത്രി ഏലി കോഹന് തള്ളി. ഇസ്രായേലിന്റെ തിരിച്ചടിക്ക് ശേഷം 6500ല്‍ അധികം പേര് കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസ്സിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു, ഗാസയിലേക്കുള്ള സൈനിക നീക്കം വൈകിപ്പിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാസ മുനമ്പിനുള്ളിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മേഖലയില്‍ ഡസനില്‍ അധികം എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ വിന്യസിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഗാസയിലെ ആക്രമണം തല്‍ക്കാലത്തേക്ക് നിര്‍ത്തിയതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്കും സ്വാഗതം ചെയ്തു. വ്യാപകമായ ആക്രമണത്തിനുള്ള ഇസ്രായേലിന്റെ ശ്രമം തെറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കി. ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്. എന്നാല്‍ അവരുടെ തിരിച്ചടി സാധാരണക്കാരെ ബാധിക്കുന്നുണ്ടെങ്കില്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.