തിരുവനന്തപുരം: ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ താന്‍ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കര്‍ എഎന്‍. ഷംസീര്‍. ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളേയും സ്ത്രീകളെയും കൊല്ലാന്‍ പാടില്ലെന്നതാണ് തന്റെ നിലപാടെന്ന് ഷംസീര്‍ വ്യക്തമാക്കി.
'എനിക്ക് വളരെ കൃത്യമായ രാഷ്ട്രീയപക്ഷമുണ്ട്. പൊരുതുന്ന പലസ്തീനൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളേയും സ്ത്രീകളെയും കൊല്ലാന്‍ പാടില്ലെന്നതാണ് എന്റെ നിലപാട്. മനുഷ്യന് മരിച്ചു വീഴുമ്പോള്‍ സ്പീക്കര്‍ക്ക് രാഷ്ട്രീയമുണ്ട്. അത് ജനകീയ പ്രതിരോധമാണ്. ഹമാസിനെ ന്യായീകരിക്കില്ല. പക്ഷേ പലസ്തീനൊപ്പമാണ്'-ഷംസീര്‍ പറഞ്ഞു.
വര്‍ഷങ്ങളായി പൊരുതുന്ന ഒരു ജനതയുടെ ചെറുത്തുനില്‍പ്പിനെ തീവ്രവാദമെന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കരുത്. മഹാത്മാ ഗാന്ധിയില്‍ നിന്നും നരേന്ദ്ര മോദിയിലേക്ക് എത്തുമ്പോള്‍ ആളുകളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ പക്ഷത്താണെന്നാണ് ഭരണകൂടം പ്രഖ്യാപിക്കുന്നത്. അത് ലജ്ജാകരമാണ്. തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമാണ് നെതന്യാഹുവും മോദിയും' -ഷംസീര്‍ വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.