പാലക്കാട്: ആര്.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടി അറസ്റ്റില്‍.മലപ്പുറം സ്വദേശി ഷിഹാബി(ബാബു)നെയാണ് ഇന്നലെ വൈകിട്ട് എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്.
2022 ഏപ്രില്‍ 16നായിരുന്നു ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകം. കടയില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തെ വാഹനത്തില്‍ എത്തിയ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ പോലീസ് അന്വേഷിച്ച കേസിലെ
ഭീകരബന്ധം കണക്കിലെടുത്ത് അന്വേഷണം എന്‍.ഐ.എയ്ക്ക് വിടുകയായിരുന്നു. മാര്‍ച്ചില്‍ 59 പേരെ പ്രതിചേര്‍ത്ത് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മേയില്‍ പ്രതി ഷഹീറിനെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. 69 പേര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.