ക്ഷേത്രവളപ്പുകളിൽ ആർഎസ്എസ് ശാഖകളെ വിലക്കിയ തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്’ : കെ.സുരേന്ദ്രൻ,

ക്ഷേത്രവളപ്പുകളില്‍ ആര്‍എസ്‌എസ് ശാഖകളെ വിലക്കിയ തീരുമാനത്തില്‍ പ്രതികരണവുമായി കെ.സുരേന്ദ്രൻ,ഇത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം നിയമാനുസൃതമായാണ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയനല്ല ആര് വിചാരിച്ചാലും അതിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാൻ കഴിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നിരോധിക്കാൻ വന്നാല്‍ ഒന്നിച്ചിറങ്ങി കേരളത്തില്‍ കൂടുതല്‍ ശാഖകള്‍ നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജം പകരാനുള്ള രാഷ്‌ട്രീയ സ്റ്റണ്ടാണിതെന്നും ഒരു തരത്തിലും ഇത് നടപ്പിലാകാൻ പോകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്‌എസ്. 

ആര്‍എസ്‌എസ് എവിടെയും നിരോധിതമായ ആയുധ പരിശീലനം നടത്തുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയാണ് ആര്‍എസ്‌എസ് എന്നും കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !