അബുദാബി: അബുദാബി ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ എ 2023 നവംബർ 1 ന് പ്രവർത്തനം ആരംഭിക്കും.
അബുദാബിയിലെ യാത്രക്കാരുടെ ശേഷിയിൽ വലിയ വർദ്ധനവ് വരുത്തുകയും ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, വിസ് എയർ അബുദാബി ഉൾപ്പെടെ 15 രാജ്യാന്തര എയർലൈനുകളാണ് ഉദ്ഘാടന ദിനത്തിൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്ന് സർവീസ് നടത്തുക.
നവംബർ ഒൻപത് മുതൽ ഇത്തിഹാദ് എയർവേയ്സിന്റെ 16 വിമാനങ്ങൾ പുതിയ ടെർമിനലിലേക്കു മാറും. എയർ അറേബ്യ അബുദാബി അടക്കം 10 വിമാന കമ്പനികൾ നവംബർ 14നും ശേഷിച്ച വിമാനങ്ങൾ 14–28 തീയതികൾക്കിടയിലും ടെർമിനൽ എയിൽനിന്ന് സർവീസ് ആരംഭിക്കും.
ഇതോടെ മുഴുവൻ യാത്രാവിമാനങ്ങളുടെയും സേവനം പുതിയ ടെർമിനലിൽനിന്നായിരിക്കും. വർഷത്തിൽ 4.5 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലിൽ ഒന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 11,000 പേരുടെ യാത്രാനടപടികൾ പൂർത്തിയാക്കാനും 79 വിമാനങ്ങൾ സർവീസ് നടത്താനും ശേഷിയുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാന സർവീസുകൾ നവംബർ ഒന്നു മുതൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്നായിരിക്കുമെന്ന് (ടെർമിനൽ എ) അധികൃതർ അറിയിച്ചു. നവംബറിൽ മൂന്ന് ഘട്ടങ്ങളായി എല്ലാ എയർലൈനുകളും പുതിയ ടെർമിനലിലേക്ക് മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.