തിരുവനന്തപുരം: രാജ്യത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരതം' എന്നാക്കി മാറ്റാനുള്ള എൻസിഇആര്‍ടി സോഷ്യല്‍ സയൻസ് സമിതിയുടെ ശുപാര്‍ശ വിവാദമാകുന്നതിനിടെ സമിതിയെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
എൻസിഇആര്‍ടി പുസ്തകങ്ങളിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നു ഗവര്‍ണര്‍ പറഞ്ഞു. ഭാരതം എന്ന പേര് കൂടുതലായി ഉപയോഗിക്കുമെന്നു മാത്രമാണ് അധികൃതര്‍ പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ, ഭാരതം എന്നീ രണ്ടു പേരുകളും ഭരണഘടനയില്‍ ഉള്ളതാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.പ്രഫ. സിഐ.ഐസക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണു പേരുമാറ്റത്തിനു ശുപാര്‍ശ ചെയ്തത്. ''7000 വര്‍ഷത്തിലേറെ പഴക്കമുള്ള വിഷ്ണുപുരാണത്തില്‍ ഭാരതം എന്നു പരാമര്‍ശിച്ചിട്ടുണ്ട്.
കാളിദാസനും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനു േശഷമാണ് 'ഇന്ത്യ' സജീവമായത്. 12ാം ക്ലാസ് വരെ പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാര്‍ശ ഈ സാഹചര്യത്തിലാണു നല്‍കിയത്'' ഐസക് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.