ഏറിയാല്‍ ഒരാഴ്ചകൂടിയേ താമസമുണ്ടാകൂ. ഒന്നുകില്‍ ഗാസ എന്നു ഭൂപ്രദേശം പശ്ചിമേഷ്യൻഭൂമിയില്‍ ഉണ്ടാകില്ല. അതല്ലെങ്കില്‍ ഗാസയില്‍ ഒരൊറ്റ ഹസാമാസും സിവിലിയനും അവശേഷിക്കില്ല. ഇസ്രയേല്‍-പാലസ്തീൻ യുദ്ധത്തിലെ മരണസംഖ്യ 5500ലേക്ക് കടന്നിരിക്കെ അറ്റകൈ പ്രയോഗം ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നു.
ഇനി യുദ്ധം മുന്നോട്ടുവിട്ടിട്ടുകാര്യമില്ല. ഗാസയെ ചാമ്പലാക്കി പാലസ്തീനികളെ പാഠം പഠിപ്പിക്കുകയെന്ന തീരുമാനത്തിലാണ് ബഞ്ചമിൻ നെതന്യാഹു.പാലസ്തീൻ- ഇസ്രായേല്‍ പോാട്ടത്തില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനം പേരും കുട്ടികളാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിങ്കളാഴ്ച മാത്രം ഗാസായില്‍ 400 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 300 ആകാശ ആക്രമണങ്ങള്‍ തങ്ങള്‍ നടത്തിയതായി ഇസ്രായേല്‍സേന അവകാശപ്പെടുകയുണ്ടായി.
രണ്ടാഴ്ചയായി രാപകല്‍ നീളുന്ന യുദ്ധത്തില്‍ ഗാസയില്‍ പലസ്തീനികളുടെ 5600 കെട്ടിടങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തുകഴിഞ്ഞിരിക്കുന്നു. ഭൂമുഖത്തുനിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഹമാസ എന്ന ഭീകരപ്രസ്ഥാനത്തെ മായ്ച്ചുകളയുമെന്നാണ് ബഞ്ചമിന നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
അതെസമയം ഗാസയിലേക്ക് ഇസ്രായേല്‍ കരയാക്രമണം തുടങ്ങിയതായി ചില പാശ്ചാത്യമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നെങ്കിലും അതിന് ഇതേവരെ സ്ഥിരീകരണമായിട്ടില്ല. ഹമാസുകളുടെ കൈവശമുള്ള ഇസ്രായേലി ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കേണ്ട സാഹചര്യത്തിലാണ് ഇസ്രായേല്‍ ഹമാസിനെതിരെ അറ്റകൈ പ്രയോഗം നടത്താതിരിക്കുന്നത്.
200 ഇസ്രയേലി ബന്ദികള്‍ ഹമാസിന്റെ കൈവശമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യമുണ്ടായിരുന്നില്ലെങ്കില്‍ ഗാസയില്‍ അണുബോംബ് വര്‍ഷിക്കാൻപോലും ഇസ്രയേല്‍ മുൻപുതന്നെ മടിക്കുമായിരുന്നില്ല.
അതേ സമയം രണ്ടു ദിവസത്തിനുള്ളില്‍ ഇസ്രയേല്‍ കരയാക്രണമത്തിലേക്ക് കടക്കുമെന്നും ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് ആക്രമണ നിര്‍ദ്ദേശങ്ങള്‍ക്കായി കാക്കുകയാണെന്നും സൂചനയുണ്ട്. കരയാക്രമണത്തിന് തങ്ങള്‍ ഇപ്പോള്‍തന്നെ പൂര്‍ണ സജ്ജരാണെന്ന് സൈന്യം നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്.
രണ്ടു ലക്ഷത്തോളം വരുന്ന കരസേനയുടെ വലിയൊരു ഭാഗവും ഗാസ സ്ട്രിപ്പിന്റെ അതിര്‍ത്തിമേഖലകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പരമാവധി ആള്‍നാശം മുൻനിറുത്തി ദിവസേന നൂറിലേറെ ബോംബുകളാണ് ഇസ്രായേല്‍ രാവും പകലും ഗാസയില്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്രയേലിന്റെ തിരിച്ചടി തീര്‍ന്നിട്ടില്ലെന്നും പോരാട്ടംവരാനിരിക്കുന്നതേയുള്ളുവെന്നുമാണ് ഇസ്രയേല്‍സൈന്യം പറയുന്നത്. പോരാട്ടം ശക്തമാക്കിയതോടെ ഗാസയില്‍ നിന്നും ജീവനുംകൊണ്ട് പരക്കംപായുകയാണ് നിരപരാധികളായ ജനങ്ങള്‍. കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളും പ്രായമായവരും തുടരെ മരിച്ചുവീഴുന്നു. പോരാട്ടത്തില്‍ പത്തുലക്ഷത്തിലേറെ പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടുകഴിഞ്ഞു.
അതേ സമയം ഹമാസ് പോരാളികള്‍ ഭൂമിക്കടിയിലെ ബങ്കറുകളില്‍ ഒളിച്ചുകഴിഞ്ഞ് ഒളിയാക്രമണം നടത്തുന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
ഭൂഗര്‍ഭത്തിലെ തുരങ്ക ശൃംഖലയാണ് ഹമാസിന്റെ നിലവില്‍ യുദ്ധസാമ്രാജ്യം. ഇസ്രായേലിന്റെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിക്കുകയാണ് രഹസ്യങ്ങള്‍ നിറഞ്ഞ ഈ തുരങ്കം. 41 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയും മാത്രമുള്ള ഗാസയില്‍ മൊത്തം 500 കിലോമീറ്റര്‍ നീളമുള്ള 1300 തുരങ്കങ്ങളുണ്ട്. ഇതില്‍ ചില തുരങ്കങ്ങള്‍ 230 അടി വരെ ആഴം ആഴവും രണ്ടു മീറ്റര്‍ ഉയരവും രണ്ടു മീറ്റര്‍ വീതിയുമുള്ളതാണ്.
തങ്ങള്‍ക്കു ഭീഷണിയായി മാറിയിരിക്കുന്ന ഈ തുരങ്കങ്ങളെ ഗാസ മെട്രോ എന്നാണ് ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്. ഈ തുരങ്കങ്ങള്‍ വീടുകള്‍ക്കും ബഹുനില മന്ദിരങ്ങള്‍ക്കും പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും അടിയിലാണ്.
റോക്കറ്റ് ലോഞ്ചറുകള്‍ പെട്ടെന്ന് എത്തിക്കാൻ പാകത്തിലാണ് ഈ തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ തുരങ്കങ്ങളിലേക്ക് വിഷപ്പുക കടത്തിവിടാനുള്ള നീക്കങ്ങല്‍ ഇസ്രായേല്‍ ആസൂത്രണം ചെയ്തുവരുന്നു. വിഷപ്പുക കടത്തിവിടാനായാല്‍ ഹമാസിനെ എന്നേക്കുമായി ഇല്ലാതാക്കാമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടുന്നു.
ഹമാസ് സ്ഥിരമായി ഉപയോഗിക്കുന്ന തുരങ്കങ്ങളില്‍ ദീര്‍ഘകാലം കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വെള്ളവും വൈദ്യുതിയും ബങ്കറുകളും ആയുധപ്പുരയും അടുക്കളയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ജനറേറ്ററുകളും ചരക്കു നീക്കാനുള്ള റെയില്‍ ട്രാക്കുകളും ഇതിനുള്ളിലുണ്ട്.
ഹമാസിന്റെ പല പ്രധാന നേതാക്കളും ഈ തുരങ്കങ്ങളിലാണ് ഒളിച്ചുപാര്‍ക്കുന്നത്. ഇത്തവണത്തെ മിന്നലാക്രമണത്തില്‍ ഹമാസ് തട്ടിക്കൊണ്ടുവന്നവരെ ഇസ്രായേലികളെ ബന്ദികളാക്കി പാര്‍പ്പിച്ചിരിക്കുന്നതും ഈ തുരങ്കങ്ങളില്‍ത്തന്നെയാണ്.
രണ്ട് പതിറ്റാണ്ടു കൊണ്ടാണ് ഈ തുരങ്ക ശൃംഖല ഹമാസ് കെട്ടിപ്പടുത്തത്. ഈ തുരങ്ക ശൃംഖല തകര്‍ത്ത് ഹമാസ് നേതാക്കളെയും പോരാളികളെയും വധിക്കുകയും ആയുധങ്ങള്‍ നശിപ്പിക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ ലക്ഷ്യം. പക്ഷേ തുരങ്കങ്ങളില്‍ നേരിട്ട് കയറുക അപകടകരമായിരിക്കും. ഗാസയുടെ മുക്കും മൂലയും ഹമാസിനെപ്പോലെ പരിചിതമല്ല ഇസ്രയേല്‍ സേനയ്ക്ക്.
അപരിചിതര്‍ക്ക് ദിക്കും ദിശയും സ്ഥലകാലബോധം പോലും നഷ്ടപ്പെടുന്നത്ര സങ്കീര്‍ണമാണ് തുരങ്ക നിര്‍മാണം. ഇതിനുള്ളില്‍ ഓക്‌സിജൻ കുറവാണ്. സൈനികര്‍ ഓക്‌സിജൻ സിലിണ്ടറുകള്‍ കരുതണമെന്നു മാത്രമല്ല രാസവസ്തുക്കളെ ചെറുക്കാൻ മാസ്‌കുകളും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.