സൂര്യയുടെ കരിയര്‍ തന്നെ മാറ്റിയെഴുതിയ ചിത്രമാണ് സുരറൈ പോട്ര്. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശിയ പുരസ്കാരം ഉള്‍പ്പടെ താരം നേടി.
ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കാരയുമായി വീണ്ടും ഒന്നിക്കുകയാണ് താരം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും നസ്രിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്.സൂര്യ 43 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗം പുറത്തുവിട്ടു. പുരാണനൂറ് എന്നാണ് പേരിന്റെ ഒരു ഭാഗം. ചിത്രത്തില്‍ അഭിനയിക്കുന്ന പ്രധാന താരങ്ങളുടെ പേരും പുറത്തുവിട്ടു.
ബോളിവുഡ് നടൻ വിജയ് വര്‍മയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വില്ലൻ കഥാപാത്രമാണെന്നാണ് സൂചന. ജി.വി. പ്രകാശ് ആണ് ചിത്രത്തിന് സംഗീതം. 2 ഡി എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറില്‍ ജ്യോതികയും രാജ്ശേഖര്‍ പാണ്ഡ്യനും ചേര്‍ന്നാണ് നിര്‍മാണം.
2014ല്‍ റിലീസ് ചെയ്ത തിരുമനം എനും നിക്കാഹ് എന്ന ചിത്രത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം ദുല്‍ഖറും നസ്രിയയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.