പാലസ്തീൻ നടത്തിയത് പ്രത്യാക്രമണം, പ്രധാനമന്ത്രി ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചത് ദൗര്‍ഭാഗ്യകരം: ഡിവൈഎഫ്‌ഐ,

 തിരുവനന്തപുരം: ഇസ്രയേല്‍ - പലസ്തീൻ സംഘര്‍ഷത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം രംഗത്ത്.,

ഇസ്രയേല്‍ - പലസ്തീൻ സംഘര്‍ഷത്തിന്റെ ചരിത്രം നോക്കാതെ പ്രധാനമന്ത്രി ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും പ്രശ്ന പരിഹാരത്തിന് യുഎൻ നിര്‍ദ്ദേശിച്ചിട്ടുള്ള ദ്വിരാഷ്ട്ര വാദം എന്ന ആശയം നടപ്പാക്കാനാണ് ഇന്ത്യ ആവശ്യപ്പെടേണ്ടതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.

വികെ സനോജിന്റെ വാക്കുകള്‍ ഇങ്ങനെ;

'പശ്ചിമേഷ്യ വലിയ സംഘര്‍ഷ ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ സമാധാനം സ്ഥാപിക്കുക, മാനവികതയുടെ ശത്രു അധിനിവേശമാണ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. പലസ്തീൻ ജനതയ്ക്കു നേരെ കുടിയാൻ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ കടന്നാക്രമണം അവസാനിപ്പിക്കേണ്ടതുണ്ട്. കടന്നാക്രമണം എന്നു പറയുമ്ബോള്‍ പലസ്തീൻ നടത്തിയിട്ടുള്ള പ്രത്യാക്രമണവുമുണ്ട്.

പ്രത്യാക്രമണം നടത്തേണ്ടിവന്ന ഒരു സാഹചര്യം ഇസ്രയേല്‍ വര്‍ഷങ്ങളായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സംഘര്‍ഷത്തിന്റെയെല്ലാം ഭാഗമായി നിരവധി ആളുകള്‍, പ്രത്യേകിച്ചും കുട്ടികള്‍ കൊല ചെയ്യപ്പെടുകയാണ്. വളരെ ദാരുണമായ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഈ പ്രദേശങ്ങളില്‍ നിന്ന് നമുക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്.

ഈ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാൻ യുഎൻ നേരത്തേ പ്രഖ്യാപിച്ച ദ്വിരാഷ്ട്ര വാദം എന്ന ആശയം അടിയന്തരമായി നടപ്പാക്കണം എന്നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെടേണ്ടത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെയുള്ള സംഘര്‍ഷത്തിന്റെ ചരിത്രത്തെയൊന്നും കാണാതെ, ഏകപക്ഷീയമായി ഇസ്രയേലിന് പിന്തുണ കൊടുത്ത നിര്‍ഭാഗ്യകരമായ സംഭവം ഇവിടെ ഉണ്ടായി.

ഹമാസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യാക്രമണത്തിന്റെ ഭാഗമായി സംഭവിക്കുന്ന കൊലപാതകങ്ങളും ന്യായീകരിക്കാൻ കഴിയുന്നതല്ല. പൊതുവില്‍ സമാധാനം സ്ഥാപിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐയുടെ നിലപാട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !