തിരുവനന്തപുരം: പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് വെള്ളിത്തിരയിലേക്ക്. കാളാമുണ്ടൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനില്‍ വെച്ച് നടന്നു.
വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന കാളാമുണ്ടനില്‍ പ്രദീപ് പണിക്കര്‍ രചന നിര്‍വഹിക്കുന്നു.സംവിധായകൻ കലാധരൻ ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിന് എം ജയചന്ദ്രൻ സംഗീതം നല്‍കും. ശ്രീനന്ദനം ഫിലിംസിന്‍റെ ബാനറില്‍ കെ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രശസ്ത ഗാനരചയിതാവ് കൂടിയായ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന് ഭദ്രദീപം തെളിയിച്ചു. കെ ജയകുമാര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. നവംബര്‍ മാസം ആദ്യം തിരുവനന്തപുരത്ത് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും.
പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്‍റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലര്‍ന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവന്നിട്ടില്ലെന്നും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മനോഹരമായൊരു ചിത്രമായിരിക്കും കാളാമുണ്ടൻ എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
കലാസംവിധാനം അജയൻ അമ്ബലത്തറ. മേക്കപ്പ് ലാല്‍ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജേഷ് തിലകം. സ്റ്റില്‍സ് വിനയൻ സി എസ്. പിആര്‍ഒ എം കെ ഷെജിൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.