കളമശേരി ബോംബ് സ്ഫോടനം; നിർണ്ണായക വഴിത്തിരിവ് : Watch Video കീഴടങ്ങി കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ വിശദാംശങ്ങൾ


കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ മരിച്ചത് ലിബിന എന്ന സ്ത്രീയാണ്. പൊട്ടിത്തെറിയിൽ 35 പേർക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.

കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള മാർട്ടിനെന്നയാളാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഹസ്യമായി ചോദ്യംചെയ്യാനാണ് നീക്കം.
ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 
'ഞാനാണ് ബോംബ് വച്ചത്' ഡൊമിനിക് മാർട്ടിൻ VIDEO
VIDEO 1

VIDEO 2
സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.
യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. ഹാളിന്‍റെ മുകള്‍ഭാഗം വരെ വലിയ തീയും പുകയും ഉയര്‍ന്നു. പരിഭ്രാന്തരായി ആളുകള്‍ ചിതറിയോടി. രണ്ടായിരത്തോളം പേര്‍ മൂന്നുദിവസത്തെ പരിപാടിയില്‍ പങ്കെടുത്തിയിരുന്നു. 
കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്‌‍കി. ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. മൊഴികളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററിൽ കളമശേരിയിൽ എത്തി.
രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.
കളമശേരിയേലേത് ബോംബ് സ്ഫോടനമെന്ന് സംസ്ഥാന പൊലീസ് മേധാവി. ബോംബ് വച്ചത് ടിഫിന്‍ ബോക്സിലാണ്. ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും, അന്വേഷണത്തിന് പ്രത്യേകസംഘമെന്നും ഷേഖ്് ദര്‍വേശ് സാഹിബ് തിരുവനന്തപുരത്ത് പറഞ്ഞു. നാളെ രാവിലെ 10ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ക്കായാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് യഹോവ സാക്ഷി പിആര്‍ഒ ശ്രീകുമാര്‍. കണ്‍വന്‍ഷനു മുന്‍പ് ഹാള്‍ പരിശോധിച്ച് വൃത്തിയാക്കിയതെന്നും പിആര്‍ഒ. ‘പ്രാര്‍ഥനയ്ക്കായി എല്ലാവരും കണ്ണടച്ചു നിന്നപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നും ശ്രീകുമാര്‍ പറഞ്ഞു.
മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്. ഹാളിൻ്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. 
യഹോവ സാക്ഷികളുടെ മേഖല കൺവെൻഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാൽ പല സ്ഥലത്തുനിന്നും ആളുകൾ ഇവിടെ പ്രാർഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാർഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെന്നും ഇവിടെ നിന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !