തിരുവനന്തപുരം: കല്ലമ്പലത്ത് നിന്ന് മോഷ്ടിച്ച കാറുമായി പുനലൂരിൽ അപകടം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം വിതുര തെന്നൂർ പ്രബിൻഭവിൽ പ്രബിനെ കല്ലമ്പലം പോലീസിന് കൈമാറി.
കല്ലമ്പലം നാവായിക്കുളത്തെ വർക്ക്‌ഷോപ്പിൽ നിന്ന് കഴിഞ്ഞ 12-ന് ആണ് കാർ മോഷണം പോകുന്നത്. ശനിയാഴ്ച കാർ പുനലൂർ ഭാഗത്തേക്ക് എത്തുന്നുണ്ടെന്ന് ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് പിന്തുടരുകയായിരുന്നു. പിടിയിലാകാതിരിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിനിടയിലാണ്ജീപ്പിലും ഒട്ടേറെ വാഹനങ്ങളിലുമായി ഇടിച്ചത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.