ആഹാരത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം എന്ന് പറയാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഏറെ ഗുണം ഉള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക.
വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്ബുഷ്ടമായ വെണ്ടയ്ക്ക വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിച്ചേക്കാം.
വെണ്ടയ്ക്കയിലെ ഫൈബര്‍ ദഹനസംവിധാനത്തെ മെച്ചപ്പെടുത്തി മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും. സജീവമായ ദഹനസംവിധാനത്തിനും വെണ്ടയ്ക്ക സഹായകമാണ്. ഫ്ളാവനോയ്ഡുകള്‍, പോളിഫെനോളുകള്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ വെണ്ടയ്ക്ക കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസില്‍ നിന്ന് സംരക്ഷിക്കുകയും ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കുകയും ചെയ്യും.
മോശം കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.
ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും ചര്‍മ്മത്തിലെ പാടുകളും കുറയ്ക്കാനും വെണ്ടയ്ക്ക സഹായിക്കും. രാവിലെ വെറും വയറ്റില്‍ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ഫലപ്രദവും സുരക്ഷിതവുമാണ്
വെണ്ടയ്ക്കയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം വെണ്ടയ്ക്കയില്‍ 33 കലോറിയില്‍ താഴെ മാത്രമാണുള്ളത്. നാരുകള്‍ കൂടുതലുള്ളതിനാല്‍ വിശപ്പ് കുറയ്ക്കാനും വെണ്ടയ്ക്ക സഹായകമാണ്. വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താം.
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകള്‍ സഹായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.