അജ്മാന്: അജ്മാനില്‍ മലയാളി വിദ്യാര്‍ഥിയെ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസ് എന്ന സച്ചു (17) യാണ് അജ്മാനില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തിയത്. അജ്മാന് ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
ചേംബര്‍ ഓഫ് കൊമേഴ്സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയില്നിന്നാണ് വീണുമരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനുതാഴെ കണ്ടെത്തുകയായിരുന്നുഅജ്മാനില് സംരംഭകനായ പൗലോസ് ജോര്‍ജിന്റെയും ദുബായ് അല്‍ തവാറില്‍ നഴ്സായി സേവനമനുഷ്ഠിക്കുന്ന ആശാ പൗലോസിന്റെയും മകനാണ്. വിദ്യാര്‍ഥിനികളായ രൂത്ത് സൂസന് പൗലോസ്, റുബീന സൂസന് പൗലോസ് എന്നിവര്‍ സഹോദരികളാണ്. സംസ്കാര ശുശ്രൂഷകള്‍ നാട്ടില്‍ നടക്കും.
സംഭവം നടന്നയുടന്‍ അജ്മാന് പോലീസാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. മരിക്കുന്നതിന് തലേന്ന് രാത്രി ഷാര്‍ജ സെയ്ന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കൊയ്ത്തുത്സവത്തിലും റൂബന്‍ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.