ഡല്‍ഹി: കൂടുതല്‍ ഇളവുകള്‍ ലഭിച്ചതോടെ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വീണ്ടും വർധിച്ചിരിക്കുകയാണ്.
റഷ്യന്‍ വിതരണക്കാരുടെ താല്‍പര്യം കണക്കിലെടുത്ത് ഡോളറും യുഎഇ ദിർഹവും, ചൈനീസ് യുവാനും ഉപയോഗിച്ചാണ് ഇന്ത്യന്‍ റിഫൈനർമാർ റഷ്യൻ എണ്ണയ്ക്ക് പണം നൽകുന്നത്. എന്നാല്‍ ഈ നീക്കത്തോട് കേന്ദ്ര സർക്കാറിന് അത്ര താല്‍പര്യമില്ല. ഇത് സംബന്ധിച്ച് സർക്കാർ തങ്ങളുടെ അതൃപ്തി റിഫൈനർമാരെ അറിയിക്കുകയും ചെയ്തു.
ഡോളറും ദിർഹവും ഉപയോഗിക്കുന്നതിന് പ്രശ്നം ഇല്ലെങ്കില്‍ ചൈനീസ് യുവാന്റെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് ഇന്ത്യന്‍ സർക്കാർ സ്വീകരിക്കുന്നത്. ചൈന തങ്ങളുടെ കറൻസി അന്താരാഷ്ട്രവൽക്കരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഈ നീക്കത്തിന് ഇന്ത്യയില്‍ നിന്ന് തന്നെ പിന്തുണ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ താല്‍പര്യപ്പെടുന്നില്ല.
റഷ്യൻ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും പൊതുമേഖല റിഫൈനറുകളാണ് നടത്തുന്നത്. എട്ട് മുതല്‍ 10 വരെ ഡോളർ കിഴിവില്‍ ഇന്ത്യക്ക് എണ്ണ നല്‍കാനാണ് റഷ്യന്‍ കമ്പനികള്‍ ഇപ്പോള്‍ തയ്യാറായിട്ടുള്ളത്. കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചതോടെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയിൽ റഷ്യൻ എണ്ണയുടെ വിഹിതം ഓഗസ്റ്റിലെ 33% ൽ നിന്ന് സെപ്റ്റംബറിൽ 38% ആയിട്ടാണ് ഉയർന്നത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ വാങ്ങുന്ന മൊത്തം ക്രൂഡിന്റെ പകുതിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും വാങ്ങുന്ന ക്രൂഡിന്റെ മൂന്നിലൊന്നും റഷ്യൻ എണ്ണയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
റഷ്യന്‍ വിതരണക്കാരുടെ താല്‍പര്യം കണക്കിലെടുത്ത് ഡോളറും യുഎഇ ദിർഹവും, ചൈനീസ് യുവാനും ഉപയോഗിച്ചാണ് ഇന്ത്യന്‍ റിഫൈനർമാർ റഷ്യൻ എണ്ണയ്ക്ക് പണം നൽകുന്നത്. എന്നാല്‍ ഈ നീക്കത്തോട് കേന്ദ്ര സർക്കാറിന് അത്ര താല്‍പര്യമില്ല. ഇത് സംബന്ധിച്ച് സർക്കാർ തങ്ങളുടെ അതൃപ്തി റിഫൈനർമാരെ അറിയിക്കുകയും ചെയ്തു.
ഇന്ത്യന്‍ സർക്കാർ എതിർപ്പ് അറിയിച്ചതോടെ ഏറ്റവും കുറഞ്ഞത് ഏഴ് ഷിപ്പ്‌മെന്റുകൾക്കുള്ള പേയ്‌മെന്റെങ്കിലും വൈകാന്‍ കാരണമായെന്നാണ് ചില സ്രോതസ്സുകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പേയ്‌മെന്റ് സംബന്ധിച്ച് തർക്കം ഉണ്ടെങ്കിലും, റോസ്‌നെഫ്റ്റ് പോലുള്ള റഷ്യൻ കമ്പനികൾ ഇന്ത്യൻ റിഫൈനറുകൾക്ക് എണ്ണ നൽകുന്നത് തുടരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.