തിരുവനന്തപുരം: ലോകോത്തര കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന 'കേരളീയം' പരിപാടി ബുധനാഴ്ചയാണ് ആരംഭിക്കുന്നത്.
കേരളീയം കാണാനെത്തുന്നവര്‍ക്കായി തലസ്ഥാനത്ത് വിവിധയിടങ്ങളിലായി 17 പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. കെ എസ് ആര് ടി സി സൗജന്യ സര്‍വീസ് നടത്തുന്നുണ്ട്. സ്വന്തം വാഹനം പാര്‍ക്കിംഗ് കേന്ദ്രങ്ങളില്വച്ചശേഷം കെ എസ് ആര് ടി സിയില്‍ നഗരം ചുറ്റുന്നതായിരിക്കും നല്ലതെന്നാണ് പൊലീസ് പറയുന്നത്.
നവംബര്‍ 2 മുതല്‍ 6 വരെ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും . ഏഴിന് നവകേരള കാഴ്ചപ്പാട് അവതരിപ്പിച്ചായിരിക്കും സമാപനം. മുപ്പത് വേദികളിലായിട്ടാണ് ഫുഡ് ഫെസ്റ്റും സെമിനാറുകളുമൊക്കെ നടക്കുന്നത്. സെൻട്രല്‍ സ്റ്റേഡിയമാണ് കേരളീയത്തിന്റെ മുഖ്യവേദി. നിശാഗന്ധി , പുത്തരിക്കണ്ടം മൈതാനം, ടാഗോര്‍ തിയേറ്റര്‍ എന്നിവയാണ് മറ്റു പ്രധാനവേദികള്‍,
വിവേകാനന്ദ പാര്‍ക്ക്, കെല്‍ട്രോണ്‍ പാര്‍ക്ക്, ടാഗോര്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ഭാരത് ഭവൻ ഹാള്‍, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം, മ്യൂസിയം റേഡിയോ പാര്‍ക്ക്, യൂണിവേഴ്സിറ്റി കോളേജ് പരിസരം, ഗാന്ധി പാര്‍ക്ക് തുടങ്ങിയ വേദികളിലും പരിപാടികള്‍ അരങ്ങേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.