കൊച്ചി : മനസ്സില്‍ പുഴുവരിച്ചവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കുമാണ് മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ തട്ടിയ സംഭവത്തില്‍ ആഭാസം കാണാൻ കഴിഞ്ഞേക്കുമെന്ന് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം.
''സങ്കടകരം. കഷ്ടം. മനസ്സില്‍ പുഴുവരിച്ചു വ്രണം പൊട്ടിയൊലിക്കുന്നവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും. ദുഃഖം തോന്നുന്നു. ഈ മനുഷ്യൻ എന്താണെന്ന് നിങ്ങള്‍ക്കും അറിയാം.
ചാനല്‍ പത്ര പ്രവര്‍ത്തകയുടെ തോളത്ത് ഒരു മകളോടെന്ന പോലെ കൈവെച്ചാല്‍ ആഭാസമാണെങ്കില്‍, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തില്‍ അച്ഛൻ മകളെ സ്നേഹത്തോടെ സ്പര്‍ശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ .
ഒരു പുരുഷൻ തെറ്റായ രീതിയില്‍ ശരീരത്തില്‍ തൊടുകയും, അത് സ്ത്രീ തിരിച്ചറിഞ്ഞു വളരെ ചെറിയ രീതിയില്‍ പോലും പ്രതികരിച്ചാല്‍ തന്നെ ആ പ്രവൃത്തി ചെയ്ത പുരുഷൻ ഒന്ന് വിരളും. ഒരു സ്ത്രീ ആയത് കൊണ്ട് തന്നെയാണ് ഞാനീ പറയുന്നത്. ആ വീഡിയോയില്‍ എവിടെയെങ്കിലും ഒരണുവിട അദ്ദേഹം ചൂളിയിട്ടുപോലുമുണ്ടോ?
വ്യക്തി ജീവിതം ഒരു തുറന്ന പുസ്തകമായിട്ടുള്ള സുരേഷ് ഗോപിയുടെ ശരീരഭാഷയില്‍ വാത്സല്യം മാത്രമേ എനിക്ക് കാണാൻ സാധിച്ചിട്ടുള്ളു. അതും പിന്നിലൂടെ ഏതോ ഒരാള്‍ കയ്യിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും തമ്മില്‍ താരതമ്യം ചെയ്തു ഉത്തരം പറയാൻ ഞാൻ അന്ധയായ രാഷ്ട്രീയ പ്രവര്‍ത്തകയല്ല. നമ്മളൊക്കെ ആദ്യം മനുഷ്യരാവാനാണ് പഠിക്കേണ്ടത്.''-മഞ്ജുവാണി കുറിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.