വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചതും പൂര്‍ത്തീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാര്‍: എം വി ഗോവിന്ദൻ,

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ വിഴിഞ്ഞം പദ്ധതി സ്വന്തം അക്കൗണ്ടിലാക്കാനാണ് യുഡിഎഫ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പദ്ധതിക്ക് തുടക്കംകുറിച്ചതും പൂര്‍ത്തീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് കോര്‍പറേറ്റ് കച്ചവടത്തിനാണ് ശ്രമിച്ചത്. പ്രകടനപത്രികയിലുള്ള പദ്ധതികളെല്ലാം യാഥാര്‍ഥ്യമാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അതിലൊന്നാണ് വിഴിഞ്ഞം. വി എസ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കായി 120 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കി. പിന്നീടുവന്ന ഉമ്മൻചാണ്ടി സര്‍ക്കാര്‍ പദ്ധതി പൂര്‍ണമായും അദാനിക്ക് അടിയറവച്ചു. പിണറായി സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയപ്പോള്‍, അവകാശവാദമുയര്‍ത്തുകയാണ് യുഡിഎഫെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ഘട്ടത്തില്‍, പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പരസ്യമായി ആവശ്യപ്പെട്ടതാണ്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ യുഡിഎഫ് നിലപാട് എല്ലാക്കാലത്തും അവസരവാദപരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !