എരുമേലിയില്‍ വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്‌ഐക്ക് പ്രതിയുടെ മര്‍ദ്ദനം; ആക്രമി അറസ്റ്റില്‍,

എരുമേലി: വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്‌ഐക്ക് പ്രതിയുടെ മര്‍ദ്ദനം. എസ്‌ഐ ശാന്തി കെ.ബാബുവാണ് ആക്രമണത്തിനിരയായത്.

ഞായറാഴ്ച എരുമേലി എലിവാലിക്കരയിലാണ് സംഭവം നടന്നത്. 2013ല്‍ അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ അറസ്റ്റ് വാറന്റ് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തോട് പ്രതി കയര്‍ക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ വീടിനകത്തു കയറി വാതിലടയ്ക്കാന്‍ ശ്രമിക്കുകയും വാതില്‍ തളളിത്തുറക്കാന്‍ പൊലീസും ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. 

ഇതിനിടയിലാണ് വനിതാ എസ്‌ഐയെ ഇയാള്‍ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്തത്. അക്രമാസക്തനായ പ്രതിയെ ഏറെ പ്രയാസപ്പെട്ടാണ് പോലീസ് പിന്നീട് കീഴ്‌പ്പെടുത്തിയത്. നേരത്തെ ഇയാളെ അന്വേഷിച്ചെത്തിയ പൊലീസുകാര്‍ക്കു നേരെ നായയെ അഴിച്ചുവിട്ട സംഭവവും മുൻപ് ഉണ്ടായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !