തിരുവനന്തപുരം: കോൺഗ്രസ് ഇനിയും മൃദുഹിന്ദുത്വം പയറ്റാനാണ് ശ്രമിക്കുന്നതെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തീവ്രഹിന്ദുത്വത്തിനെതിരെ ഉത്തരേന്ത്യയിൽ മൃദുഹിന്ദുത്വം പരീക്ഷിച്ചതാണ് കോൺഗ്രസ് ദയനീയമായി പരാജയപ്പെടാൻ കാരണമെന്ന് പിഎംഎ സലാം വാർത്താ മാധ്യങ്ങളോട് പറഞ്ഞു.
മുസ്ലീം ലീഗ് മൂന്നാമതൊരു സീറ്റ് കൊടുത്താൽ അത് സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ അതെങ്ങനെ ബാധിക്കും. മുസ്ലീം ലീഗിന് ആറ് സീറ്റ് കൊടുത്താലും സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കില്ല. അത് തിരിച്ച് പറയുമ്പോൾ ലീഗ് വർഗീയത പറയുന്നു എന്ന് പറയും.
ന്യായമായി അർഹതപ്പെട്ടത് ഭാഗിക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാവില്ലല്ലോ. 20 പാർമെന്റ് മണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത്. അതിൽ ജനസംഖ്യാനുപാതികമായി സമുദായത്തിനും മുസ്ലീം ലീഗിനും എത്ര കിട്ടുന്നു. മറ്റു സമുദായം വരുമ്പോൾ ചർച്ച അതിലേക്ക് പോകുന്നില്ല. മുസ്ലീ ലീഗ് ചേദിക്കുമ്പോൾ മാത്രമാണ് ചർച്ചയുണ്ടാകുന്നത്'- പിഎംഎ സലാം പറഞ്ഞു.
ജാതി സെൻസസിന്റെ കാര്യത്തിൽ എൻഎസ്എസ് പറയുന്നത് കേട്ട് കേരളത്തിലെ കോൺഗ്രസ് പിറകോട്ട് പോകുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സലാം പറഞ്ഞു. ജാതി സംവരണം സംബന്ധിച്ച് സമുദായങ്ങൾ തമ്മിൽ തർക്കമില്ലെങ്കിൽ പിന്നെ കണക്കെടുക്കുന്നതിൽ എന്താണ് പ്രശ്‌നം.
കേന്ദ്രത്തിൽ ജാതി സെൻസസിന് വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസാണ്. ഇന്ത്യ മുന്നണിയുടെ ഘടക കക്ഷിയാണ് കോൺഗ്രസ്. അതിനൊപ്പം മുസ്ലീം ലീഗ് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.