ആലപ്പുഴ: മാന്നാറില്‍ നാല് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡില്‍ ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം സൈമണ്‍-സൂസൻ ദമ്പതികളുടെ മകൻ മിഥുൻകുമാര്‍ (ജോണ്‍-34) ആണ് മകൻ ഡെല്വിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും മിഥുൻ കെട്ടിത്തൂങ്ങിയ സാരി പൊട്ടി നിലത്തുവീണ നിലയിലും ആണ് കണ്ടത്. മിഥുൻ കുമാറിന്റെ ഭാര്യ സെലിൻ ഒന്നര വര്‍ഷമായി സൗദിയില്‍ നഴ്സാണ്. പത്ത് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മിഥുൻ അഞ്ച് വര്‍ഷം മുൻപാണ് തിരികെ എത്തിയത്. ഇപ്പോള്‍ പെയിന്റിംഗ് ജോലി ചെയ്ത് വരികയായിരുന്നു.
മിഥുന്റെ പിതാവ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. മാന്നാര്‍ സി.ഐ ജോസ് മാത്യു, എസ്.ഐ അഭിരാം സി.എസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.