പെട്രോൾ പമ്പിൽ യുവാക്കളുടെ അക്രമം; ജീവനക്കാർക്ക് ക്രൂര മർദനം, അക്രമണം പമ്പിൽ ബൈക്ക് ഇരപ്പിച്ചത് വിലക്കിയതിന്,

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ ഗുണ്ടാ ആക്രമണം. ബൈക്ക് ഇരപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തിലെത്തിയത്. പമ്പിലെ മാനേജര്‍ക്കും അക്രമി സംഘത്തിലെ ഒരാള്‍ക്കും പരിക്കേറ്റു.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് ഉള്ളൂര്‍ സിവില്‍ സപ്ലൈസ് പമ്പില്‍ പെട്രോളടിക്കാനായി യുവാവ് ബൈക്കിലെത്തുന്നത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ബൈക്ക് അനാവശ്യമായി ഇരപ്പിച്ചപ്പോള്‍ പമ്പ് ജീവനക്കാര്‍ വിലക്കി. തുടര്‍ന്ന് വാക്കുതര്‍ക്കമായി.

കുപിതനായി യുവാവ് പമ്പില്‍ നിന്ന് മടങ്ങി. അല്‍പ്പസമയം കഴിഞ്ഞ് ഇയാള്‍ രണ്ടു പേരെ കൂട്ടി വീണ്ടുമെത്തി. നേരത്തേ ബൈക്ക് ഇരപ്പിച്ചത് വിലക്കിയ ജീവനക്കാരൻ വിശാഖിനെ ഇവര്‍ വളഞ്ഞിട്ട് ആക്രമിച്ചു. പിടിച്ചു മാറ്റാനെത്തിയ മറ്റ് ജീവനക്കാരെയും തല്ലി. അതുകൊണ്ടും കലിതീരാതെ മൂന്നാമതും പെട്രോള്‍ പമ്പില്‍ അഞ്ചംഗ സംഘമായി എത്തിയ ഇവര്‍ ആക്രമണം അഴിച്ച്‌ വിടുകയായിരുന്നു. അടി കൊണ്ട ജീവനക്കാര്‍ ജീവഭയത്താല്‍ സൂപ്പര്‍ വൈസറുടെ മുറിയിലേക്ക് ഓടിക്കയറി.

പിന്നാലെ പോയ അക്രമി സംഘത്തിലൊരാള്‍ മാനേജറുടെ മുറിയിലെ വാതില്‍ പിടിച്ചുവലിച്ചതോടെ ചില്ല് പൊട്ടി നിലത്തു വീണു. സൂപ്പര്‍ വൈസര്‍ രാജേഷിന്‍റെ മുഖത്ത് ചില്ല് തറച്ചു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

രാജേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അക്രമം നടത്തി രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ഒരാളെ തിരിത്തറിഞ്ഞതായാണ് സൂചന. ഇവര്‍ ഇതിനു മുൻപും പല ക്രിമിനല്‍ കേസുകളിലും പ്രതികളാണെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് വ്യക്തമാക്കുന്നു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !