പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം നേടാം: സൈബര്‍ തട്ടിപ്പിന് ഇരയായ യുവതിക്ക് നഷ്ടമായത് 15 ലക്ഷം രൂപ,

കോയമ്പത്തൂർ: കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വരുമാനം നേടാൻ സാധിക്കുന്ന ജോലികളെ കുറിച്ചുള്ള പരസ്യങ്ങള്‍ ഇന്ന് ഓണ്‍ലൈൻ വിപണിയില്‍ സുലഭമാണ്. അത്തരത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം നേടാമെന്നുള്ള മോഹന വാഗ്ദാനത്തില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടമായ യുവതിയുടെ വാര്‍ത്തയാണ് സൈബര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.

ഓണ്‍ലൈൻ ജോലി തട്ടിപ്പിന് ഇരയായ കോയമ്പത്തൂർ സ്വദേശിയായ  33-കാരി ധീന സുധ എന്ന യുവതിക്ക് നഷ്ടമായത് 15 ലക്ഷം രൂപയാണ്. ടെലഗ്രാമില്‍ വന്ന അജ്ഞാത സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. ഹോട്ടലുകള്‍ക്ക് റേറ്റിംഗുകള്‍ നല്‍കുന്ന പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ തട്ടിപ്പിന്റെ വഴിയിലേക്ക് കൊണ്ടുവന്നത്. വിശ്വസനീയമായ രീതിയില്‍ ആശയവിനിമയം നടത്തി മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാര്‍ യുവതിക്ക് നല്‍കിയത്.

തുടക്കത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കാൻ ആരംഭിച്ചതോടെ മികച്ച വരുമാനം തന്നെ യുവതിയുടെ അക്കൗണ്ടിലേക്ക് എത്തി. പിന്നീട് കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഓണ്‍ലൈനില്‍ പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാര്‍ പ്രേരിപ്പിച്ചത്. ചെയ്യുന്ന ജോലിയുടെ പ്രതിഫലം അക്കൗണ്ടിലേക്ക് ക്രെഡിറ്റായതോടെ യുവതി ഇവരെ പൂര്‍ണ്ണമായി വിശ്വസിക്കുകയും, ലക്ഷങ്ങളുടെ നിക്ഷേപം നടത്തുകയുമായിരുന്നു. ഒരു മാസത്തിനിടെ, ഓഗസ്റ്റ് 7-നും സെപ്റ്റംബര്‍ 11 നും ഇടയില്‍ 15,74,257 രൂപയാണ് യുവതിക്ക് നഷ്ടമായത്.

നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വിവരം യുവതി മനസിലാക്കുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉയര്‍ന്ന ജോലി ഭാരമില്ലാതെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. 

അജ്ഞാത വ്യക്തികളില്‍ നിന്നുള്ള നിയമവിരുദ്ധമായ ലിങ്കുകള്‍ തുറക്കാനോ, ആശയവിനിമയം നടത്താനോ പാടുള്ളതല്ല. തട്ടിപ്പാണെന്ന് സംശയം തോന്നിയാല്‍ ഉടൻ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !